ഉള്ളി വട
"വടെയ് വടെയ് " ട്രെയിന്‍ യാത്രക്കിടയില്‍ ഉറക്കത്തിലേക്ക് വഴുതി വീണ എന്നെ ഉണര്‍ത്തിയത് ഇതായിരുന്നു. മുകളിലത്തെ ബെര്‍ത്തില്‍ നിന്ന് എണീറ്റ് നോക്കിയപ്പോള്‍ അയാള്‍ അടുത്ത കമ്പാര്‍ട്ട്മെന്‍റ് കടന്നു പോയിരുന്നു; ഛെ!! മിസ്സ് ആയി ഞാന്‍ നെടുവീര്‍പ്പിട്ടു വീണ്ടും കിടന്നു.
പിന്നീട് എനിക്ക് ഉറക്കം വന്നില്ല.. എന്താണന്നു അറിയില്ല എന്തൊക്കെയോ ചിന്തിച്ചു ഞാന്‍ കിടന്നു. വടകള്‍ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് സ്നാക്ക്സിനു എപ്പോഴും ഉള്ളി വട മതി എന്നു പറയുന്ന ഒരു ഫ്രണ്ടിനെയാണ്... ഞങ്ങള്‍ക്കിടയില്‍ എന്തു ട്രീറ്റ് ഉണ്ടായാലും പറയും " അതെ നമുക്ക് ഇന്ന് ഉള്ളി വട മേടിച്ചാലോ " ഒരു പക്ഷെ എല്ലായ്പ്പോഴും ഉള്ളി വട കഴിച്ചത് കൊണ്ടാകും ഉള്ളി വടയോട് ഞങ്ങള്‍ക്ക് ഒരു പ്രിയം തോന്നിയിരുന്നു.
"വടെയ് വടെയ് " വീണ്ടും ശബ്ദം അടുത്തു അടുത്തു വന്നു ഞാന്‍ ചാടി എഴുന്നേറ്റു അയാളോടു ചോദിച്ചു. "ചേട്ടാ ഉള്ളിവടയുണ്ടോ????" ഇല്ല മറുപടി കേട്ടു ഞാന്‍ നിരാശനായി.. എന്തു വടയാണെന്ന് ഇയാള്‍ക്ക് വിളിച്ചു പറയാന്‍ മേലായിരുന്നോ..
എന്‍റെ ചോദ്യം കേട്ടിട്ടാണോ എന്തോ അയാള്‍ മാറ്റി പറഞ്ഞു തുടങ്ങി
"വടെയ് വടെയ് പരിപ്പുവടെയ്, ഉഴുന്നുവടെയ് "
No comments:
Post a Comment